Send your suggestion,news and photos to jscyakandanad@gmail.com Mob:9048923340.

ഓര്‍ത്തഡോക്‌സ് വിഭാഗം എടുത്ത സമീപനം മതസൗഹാര്‍ദത്തിന് കളങ്കം

പരുമലയില്‍ മഹാ പരിശുദ്ധനായ ചാത്തുരുത്തില്‍ മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തില്‍ ഒരു ദൈവാലയം പണിയുക എന്നുള്ളത് ഏതൊരു യാക്കോബായക്കാരന്റെയും ദീര്‍ഘനാളത്തെ സ്വപ്നമാണ്. പരിശുദ്ധ പത്രോസ് പാത്രിയര്‍ക്കീസ് ബാവായുടെ സെക്രട്ടറിയായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച തന്റെ പ്രിയ ശിഷ്യനെ പരിശുദ്ധത്മ നടത്തിപ്പ് വഴിയായി മേല്പ്പട്ട സ്ഥാനത്തെക്കുയര്‍ത്തന്‍ പരിശുദ്ധ ബാവ തീരുമാനിച്ചത് സഭയുടെ ചരിത്ര വഴിയിലെ ദൈവനിയോഗം.

പരിശുദ്ധ പരുമലതിരുമെനിയുടെ പാത്രിയര്‍ക്കാ വിശ്വാസം മനസിലാക്കാന്‍ അദ്ദേഹത്തിന്റെ 'ശല്‍മൂസയും' ജെറുസലേം യാത്രാ വിവരണവും, വില്‍പത്രവും മാത്രം വായിച്ചു നോക്കിയാല്‍ മതിയാവുന്നതാണ്. വേദ വിപരീതികളുടെ ആക്രമണങ്ങളില്‍ സഭ നൌക ആടിയുലഞ്ഞപ്പോള്‍
പരി.പാത്രിയര്‍ക്കീസ് ബാവ മലങ്കരയിലേക്ക് എഴുന്നുള്ളുകയും ഏഴു ഭദ്രാസനങ്ങള്‍ സ്ഥാപിക്കുകയും,ഓരോ ഭദ്രാസനത്തിനും മെത്രാപ്പോലിത്തമാരെ വാഴിക്കുകയും ചെയ്തത് സഭാ ചരിത്രത്തിലെ ഒരു വഴിത്തിരിവായി മാറി. പരി.സഭയിലെ നിരണം ഭദ്രാസനത്തിലെ പ്രഥമ മെത്രാപ്പോലിത്തയായി വാഴിക്കപ്പെട്ട " കൊച്ചിതിരുമേനി "തന്‍റെ ജീവിതകാലം വരെയും പരിശുദ്ധ സിംഹാസനത്തോടുള്ള വിധേയത്വം തള്ളി പറഞ്ഞിട്ടില്ല. വട്ടശ്ശേരില്‍ ദിവന്നസിയോസിന്‍റെ നേതൃത്വത്തില്‍ സ്വതന്ത്രവാദം സഭയില്‍ ആളിക്കത്തുകയും "തെക്കന്‍" ഭദ്രസനങ്ങളില്‍ പലരും ആ വാദത്തെ പിന്തുണക്കുകയും ചെയ്തപ്പോള്‍ പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന പരുമല പള്ളിയും സെമിനാരിയും മെത്രാന്‍ കക്ഷികളുടെ കയ്യിലെത്തി.
കത്തോലിക്ക സഭ നിരണത്ത് മാര്‍ത്തോമാ ശ്ലീഹായുടെ നാമത്തിലുള്ള ദൈവാലയം പണിതപ്പോള്‍ ഈ താല്‍പ്പര കക്ഷികള്‍ അതിനെതിരെയും മുറവിളി കൂട്ടിയതാണ്. മലങ്കര കത്തോലിക്കാ സഭയുടെ ആര്‍ച്ച് ബിഷപ്പ് "കാതോലിക്ക" എന്നാ സ്ഥാനപേര് ഉപയോഗിക്കുന്നതിനെതിരെ മാര്‍പ്പാപ്പയ്ക്ക് കത്തയച്ചു ഇളിഭ്യരായ സംഭവം ക്രൈസ്തവ ലോകം മറക്കാന്‍ വഴിയില്ല. മഞ്ഞനിക്കരയിലേക്ക് തീര്‍ത്ഥയാത്രയായി പോകുന്നവരിലെറയും പരുമല, പുതുപ്പിള്ളി, നിരണം പള്ളികള്‍ സന്ദര്‍ശിച്ചു പ്രാര്‍ഥിച്ചാണ് മടങ്ങുന്നത്. പുതുപ്പള്ളിയിലെ പഴയ പള്ളിക്ക് തൊട്ടടുത്തായി യാക്കോബായ സഭ പുതിയ ദൈവാലയം പണിതു ആരാധന നടത്തിവരുകയും, പെരുന്നാള്‍ ദിവസം പ്രദക്ഷിണം നടത്തുകയും ചെയ്തിട്ടും നാളിതുവരെ എന്തെങ്കിലും ക്രമസമാധാന പ്രശ്നം ഉണ്ടായതായി അറിവില്ല. പിറവം, കോതമംഗലം,
മുളന്തുരുത്തി എന്നിവടങ്ങളില്‍ യാക്കോബായ പള്ളികളോട് ചേര്‍ന്ന് "മെത്രാന്‍ കക്ഷികള്‍ " പള്ളി പണിതിട്ട് യാക്കോബായ സഭ എതിര്‍ത്തില്ല.എന്തിനേറെ ഒരു മെത്രാന്‍ കക്ഷിക്കാരന്‍ പോലും ഇല്ലാത്ത മീമ്പാറയില്‍ കണ്ടനാട് ഭദ്രാസനത്തിന്റെ ആസ്ഥാനം പണിയുന്നതിനെയും യാക്കോബായ സഭ എതിര്‍ത്തില്ല.
1902 ല്‍ കാലം ചെയ്ത പരി തിരുമേനി അതിനു ശേഷം ഉണ്ടായ മെത്രാന്‍ കക്ഷികളെ ഒരുകാലത്തും അറിഞ്ഞിട്ടില്ല എന്ന കാര്യം എന്നാണു മെത്രാന്‍ കക്ഷികള്‍ മനസിലാക്കുന്നത്‌. ഒരു ആരാധനാലയത്തിന്റെ അടുത്തു വേറൊരു ആരാധനാലയം പണിയാന്‍ ഇന്ത്യന്‍ ഭരണഘടന പ്രകാരം തടസമില്ലന്നിരിക്കെ വെറും നിരര്‍ത്ഥകമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മനപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്ന മെത്രാന്‍ കക്ഷികളുടെ കുതന്ത്രങ്ങള്‍ തുറന്നു കാട്ടുന്നതിനായി ഒരു സംവാദം ഇവിടെ തുടങ്ങുകയാണ്. ഇത് തികച്ചും ഞങ്ങളുടെ വിശ്വാസത്തിന്റെ കാര്യമാണ് ......വഴിമുടക്കികളാവാന്‍ ശ്രമിക്കാതെ ക്രിസ്തീയ വിശ്വാസങ്ങള്‍ ഉയര്‍ത്തി പിടിച്ചു മുന്നോട്ടു പോകണമെന്ന് മെത്രാന്‍ കക്ഷികളോട് താഴ്മയായി അപേക്ഷിക്കുന്നു.


Sunday, October 3, 2010

Opening Arguments
ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന  അവകാശങ്ങള്‍ ഹനിക്കുന്നവിധം പരുമലയില്‍ ഓര്‍ത്തഡോക്‌സ് സഭാ വിഭാഗം എടുത്ത സമീപനം മതസൗഹാര്‍ദത്തിന് കളങ്കമാണെന്ന് പുത്തന്‍കുരിശില്‍ ചേര്‍ന്ന യാക്കോബായ സുറിയാനി സഭയുടെ വര്‍ക്കിങ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. രാജ്യത്ത് നിലനില്‍ക്കുന്നതായ നിയമങ്ങള്‍ക്ക് വിധേയമായി മാത്രമേ സഭ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് യോഗം വ്യക്തമാക്കി. വടക്കന്‍ പ്രദേശങ്ങളില്‍ അംഗ ബലം കുറവായിട്ടും ഓര്‍ത്തഡോക്‌സ് സഭാ വിഭാഗം പള്ളികള്‍ പണിയുന്നതിനെ യാക്കോബായ  സഭ എതിര്‍ത്തിട്ടില്ല. സഭയുടെ ആലുവ, മൂവാറ്റുപുഴ, തൃശൂര്‍ അരമനകള്‍ കൈവശപെടുത്തിയപ്പോഴും വിശ്വാസികള്‍ സംയമനം പാലിച്ചത് ക്രൈസ്തവ   വിശ്വാസത്തോടും നിയമ വാഴ്ചയോടുമുള്ള വിധേയത്ത്വം  കൊണ്ടാണ്.

Opening Arguments
 ഓര്‍ത്തഡോകസ് സഭയുടെ ആരോപണങ്ങള്‍.
 1 ഓര്‍ത്തഡോകസ് സഭയുടെ ഉടമസ്ഥതയിലും കൈവശത്തിലും ഇരിക്കുന്ന പല പള്ളികളിലും അനധികൃതമായി പ്രവേശിച്ച് ക്രമസമാധാനനില തകരാറിലാക്കുകയും സര്‍ക്കാരിനു വമ്പിച്ച സുരക്ഷാബാദ്ധ്യത വരുത്തിവെയ്ക്കുകയും ചെയ്ത പാത്രിയര്‍ക്കീസ് വിഭാഗക്കാര്‍ അതേ അടവു തന്നെയാണ് പരുമലയിലും പരീക്ഷിക്കന്‍ ശ്രമിക്കുന്നത്.
 2 പരുമല പ്രദേശത്തു പാത്രിയര്‍ക്കീസ് വിഭാഗത്തില്‍ പെട്ട ഒരു കുടുംബം പോലും ഇല്ലാതിരിക്കെ,ബദല്‍ പള്ളി പണിയുന്നതിലൂടെ ആരാധനയല്ല ലക്‌ഷ്യം എന്ന് വ്യക്തം.
3 ശബരിമലയില്‍ അതെ പേരില്‍ ശബരിമലയും ഗുരുവായൂരില്‍ അതെ പേരില്‍ മറ്റൊരു ക്ഷേത്രവും ,മന്നം സമാധിക്കു സമീപവും, ശ്രീ നാരായണ ഗുരു സമാധിക്കു സമീപവും പാളയം മുസ്ലീം പള്ളിക്ക് സമീപവും അതെ പേരുകളില്‍  സ്ഥാപനങ്ങളും ഉണ്ടാക്കുവാന്‍ ശ്രമിച്ചാല്‍ അതിനെ ന്യായീകരിക്കാന്‍ പറ്റുമോ? അതെ തരത്തില്‍ തന്നെയല്ലേ പരുമലയില്‍ ഒരു ബദല്‍ പള്ളി വരുന്നതിനെയും കാണേണ്ടത്. 
4 ദിവസേന പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കല്‍ പതിനായിരക്കണക്കിനു ഭക്ത ജനങ്ങളാണ് എത്തുന്നത്.പെരുന്നാള്‍ ദിനങ്ങളില്‍ 50 ലക്ഷത്തോളം  തീര്‍ഥാടകര്‍ എത്തിച്ചേരാറുണ്ട്.പരുമലയില്‍ അതെ പേരില്‍ ഒരു ബദല്‍ പള്ളി പണിതു പരുമല കലാപഭൂമിയായി മാറ്റാനാണ് ശ്രമം.

9 comments:

Anonymous said...

മെത്രാന്‍ കക്ഷികള്‍ ഇതിലും തോറ്റുപോകും.നമ്മള്‍ പള്ളി പണിയുക തന്നെ വേണം. എല്ലാ ആശംസകളും.
Binoj Varghese
UK

Unknown said...

oru church varunnathu kondu enthina metrans itra virali pidikunnathu ennu manasilakunila,ithu sathan kurishu kandathupoleya avarude reaction

Unknown said...

LOOSING IS THEIR HABIT SO NO PROBLEM

Unknown said...

വട്ടശ്ശേരിയുടെ പിന്‍ഗാമികള്‍ ഇതല്ല ഇതിന്റെ അപ്പുറവും കാണിക്കും. തലയില്‍ " കൈ വച്ചത് " കുനിഞ്ഞു നിന്നത് കൊണ്ട് കണ്ടില്ല എന്ന് കോടതിയില്‍ പറഞ്ഞ വട്ടശ്ശേരിയുടെ സൃഷ്ട്ടിയായ മെത്രാന്‍ കക്ഷികള്‍ക്ക് (കഞ്ഞിക്കുഴി സഭ ) ഇനിയെങ്കിലും സല്‍ബുദ്ധി തോന്നാന്‍ നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കാം.

binuedakkuzhy said...

പരുമലയില്‍ പള്ളി പണിയുന്നതിനെ ഇതിനെ എതിര്‍ക്കുന്നു ..തന്നെ പോലെ തന്നെ തന്റെ അയല്‍ക്കാരനെ സ്നേഹിക്കാന്‍ പറഞ്ഞ്ഗ യേശുവിന്റെ എന്തെങ്കിലും
ഗുണം നിങ്ങള്‍ക്കുണ്ടോ ..ഇനിയെങ്കിലും നന്നാവാന്‍ നോക്ക് ..കാലം തികഞ്ഞു സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു

Benny V Varghese said...

പരുമലയില്‍ യാക്കോബായ സഭ പള്ളി പണിതാല്‍ മെത്രാന്‍ കക്ഷികളുടെ അടിത്തറയിളകും എന്നവര്‍ക്കറിയാം. എല്ലാം തികഞ്ഞ തിന്മയില്‍ നിന്നും ഉടലെടുത്തു തിന്മയിലൂടെ വളര്‍ന്ന കഞ്ഞികുഴി സഭയുടെ അടിത്തറയിളകി തുടങ്ങിയിരിക്കുന്നു. യേശുവില്‍ ആശ്രയിക്കാതെ ഭരണഘടനയില്‍ ആശ്രയിക്കുന്ന മെത്രാന്‍ കക്ഷികളോട് ദൈവം പൊറുക്കട്ടെ.

Mor Ignatius said...

പരുമലയില്‍ വേറേ എതെങ്കിലും സഭയുടെ പള്ളി ആണ് വരുന്നതെങ്കില്‍ പ്രിയ മെത്രാന്‍ കക്ഷികള്‍ എതിര്‍കുമായിരുന്നോ...............

kattachirapally said...

parumala thirumeniyude naamathil avide oru palli varanam ennullathu daivathinte padhathiyaanu,athu niraveriyirikkum..

Anonymous said...

പരുമലയില്‍ പള്ളി പണിയുന്നതിനെ ഇതിനെ എതിര്‍ക്കുന്നു ..തന്നെ പോലെ തന്നെ തന്റെ അയല്‍ക്കാരനെ സ്നേഹിക്കാന്‍ പറഞ്ഞ്ഗ യേശുവിന്റെ എന്തെങ്കിലും
ഗുണം നിങ്ങള്‍ക്കുണ്ടോ ..ഇനിയെങ്കിലും നന്നാവാന്‍ നോക്ക് ..