Send your suggestion,news and photos to jscyakandanad@gmail.com Mob:9048923340.

ഓര്‍ത്തഡോക്‌സ് വിഭാഗം എടുത്ത സമീപനം മതസൗഹാര്‍ദത്തിന് കളങ്കം

പരുമലയില്‍ മഹാ പരിശുദ്ധനായ ചാത്തുരുത്തില്‍ മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തില്‍ ഒരു ദൈവാലയം പണിയുക എന്നുള്ളത് ഏതൊരു യാക്കോബായക്കാരന്റെയും ദീര്‍ഘനാളത്തെ സ്വപ്നമാണ്. പരിശുദ്ധ പത്രോസ് പാത്രിയര്‍ക്കീസ് ബാവായുടെ സെക്രട്ടറിയായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച തന്റെ പ്രിയ ശിഷ്യനെ പരിശുദ്ധത്മ നടത്തിപ്പ് വഴിയായി മേല്പ്പട്ട സ്ഥാനത്തെക്കുയര്‍ത്തന്‍ പരിശുദ്ധ ബാവ തീരുമാനിച്ചത് സഭയുടെ ചരിത്ര വഴിയിലെ ദൈവനിയോഗം.

പരിശുദ്ധ പരുമലതിരുമെനിയുടെ പാത്രിയര്‍ക്കാ വിശ്വാസം മനസിലാക്കാന്‍ അദ്ദേഹത്തിന്റെ 'ശല്‍മൂസയും' ജെറുസലേം യാത്രാ വിവരണവും, വില്‍പത്രവും മാത്രം വായിച്ചു നോക്കിയാല്‍ മതിയാവുന്നതാണ്. വേദ വിപരീതികളുടെ ആക്രമണങ്ങളില്‍ സഭ നൌക ആടിയുലഞ്ഞപ്പോള്‍
പരി.പാത്രിയര്‍ക്കീസ് ബാവ മലങ്കരയിലേക്ക് എഴുന്നുള്ളുകയും ഏഴു ഭദ്രാസനങ്ങള്‍ സ്ഥാപിക്കുകയും,ഓരോ ഭദ്രാസനത്തിനും മെത്രാപ്പോലിത്തമാരെ വാഴിക്കുകയും ചെയ്തത് സഭാ ചരിത്രത്തിലെ ഒരു വഴിത്തിരിവായി മാറി. പരി.സഭയിലെ നിരണം ഭദ്രാസനത്തിലെ പ്രഥമ മെത്രാപ്പോലിത്തയായി വാഴിക്കപ്പെട്ട " കൊച്ചിതിരുമേനി "തന്‍റെ ജീവിതകാലം വരെയും പരിശുദ്ധ സിംഹാസനത്തോടുള്ള വിധേയത്വം തള്ളി പറഞ്ഞിട്ടില്ല. വട്ടശ്ശേരില്‍ ദിവന്നസിയോസിന്‍റെ നേതൃത്വത്തില്‍ സ്വതന്ത്രവാദം സഭയില്‍ ആളിക്കത്തുകയും "തെക്കന്‍" ഭദ്രസനങ്ങളില്‍ പലരും ആ വാദത്തെ പിന്തുണക്കുകയും ചെയ്തപ്പോള്‍ പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന പരുമല പള്ളിയും സെമിനാരിയും മെത്രാന്‍ കക്ഷികളുടെ കയ്യിലെത്തി.
കത്തോലിക്ക സഭ നിരണത്ത് മാര്‍ത്തോമാ ശ്ലീഹായുടെ നാമത്തിലുള്ള ദൈവാലയം പണിതപ്പോള്‍ ഈ താല്‍പ്പര കക്ഷികള്‍ അതിനെതിരെയും മുറവിളി കൂട്ടിയതാണ്. മലങ്കര കത്തോലിക്കാ സഭയുടെ ആര്‍ച്ച് ബിഷപ്പ് "കാതോലിക്ക" എന്നാ സ്ഥാനപേര് ഉപയോഗിക്കുന്നതിനെതിരെ മാര്‍പ്പാപ്പയ്ക്ക് കത്തയച്ചു ഇളിഭ്യരായ സംഭവം ക്രൈസ്തവ ലോകം മറക്കാന്‍ വഴിയില്ല. മഞ്ഞനിക്കരയിലേക്ക് തീര്‍ത്ഥയാത്രയായി പോകുന്നവരിലെറയും പരുമല, പുതുപ്പിള്ളി, നിരണം പള്ളികള്‍ സന്ദര്‍ശിച്ചു പ്രാര്‍ഥിച്ചാണ് മടങ്ങുന്നത്. പുതുപ്പള്ളിയിലെ പഴയ പള്ളിക്ക് തൊട്ടടുത്തായി യാക്കോബായ സഭ പുതിയ ദൈവാലയം പണിതു ആരാധന നടത്തിവരുകയും, പെരുന്നാള്‍ ദിവസം പ്രദക്ഷിണം നടത്തുകയും ചെയ്തിട്ടും നാളിതുവരെ എന്തെങ്കിലും ക്രമസമാധാന പ്രശ്നം ഉണ്ടായതായി അറിവില്ല. പിറവം, കോതമംഗലം,
മുളന്തുരുത്തി എന്നിവടങ്ങളില്‍ യാക്കോബായ പള്ളികളോട് ചേര്‍ന്ന് "മെത്രാന്‍ കക്ഷികള്‍ " പള്ളി പണിതിട്ട് യാക്കോബായ സഭ എതിര്‍ത്തില്ല.എന്തിനേറെ ഒരു മെത്രാന്‍ കക്ഷിക്കാരന്‍ പോലും ഇല്ലാത്ത മീമ്പാറയില്‍ കണ്ടനാട് ഭദ്രാസനത്തിന്റെ ആസ്ഥാനം പണിയുന്നതിനെയും യാക്കോബായ സഭ എതിര്‍ത്തില്ല.
1902 ല്‍ കാലം ചെയ്ത പരി തിരുമേനി അതിനു ശേഷം ഉണ്ടായ മെത്രാന്‍ കക്ഷികളെ ഒരുകാലത്തും അറിഞ്ഞിട്ടില്ല എന്ന കാര്യം എന്നാണു മെത്രാന്‍ കക്ഷികള്‍ മനസിലാക്കുന്നത്‌. ഒരു ആരാധനാലയത്തിന്റെ അടുത്തു വേറൊരു ആരാധനാലയം പണിയാന്‍ ഇന്ത്യന്‍ ഭരണഘടന പ്രകാരം തടസമില്ലന്നിരിക്കെ വെറും നിരര്‍ത്ഥകമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മനപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്ന മെത്രാന്‍ കക്ഷികളുടെ കുതന്ത്രങ്ങള്‍ തുറന്നു കാട്ടുന്നതിനായി ഒരു സംവാദം ഇവിടെ തുടങ്ങുകയാണ്. ഇത് തികച്ചും ഞങ്ങളുടെ വിശ്വാസത്തിന്റെ കാര്യമാണ് ......വഴിമുടക്കികളാവാന്‍ ശ്രമിക്കാതെ ക്രിസ്തീയ വിശ്വാസങ്ങള്‍ ഉയര്‍ത്തി പിടിച്ചു മുന്നോട്ടു പോകണമെന്ന് മെത്രാന്‍ കക്ഷികളോട് താഴ്മയായി അപേക്ഷിക്കുന്നു.